തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന് സർക്കാർ; സമരം തുടരുമെന്ന് സമരസമിതി

വിഴിഞ്ഞം സമരസമിതി നേതാക്കൾ മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയമായി. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.

തുറമുഖ നിർമ്മാണം നിർത്താനാവില്ലെന്ന വധത്തിൽ സർക്കാർ ഉറച്ചതോടെയാണ് ചർച്ച പരാജയമായത്. അതെ സമയം മുഖ്യമന്ത്രിയുമായ ചർച്ച നടത്തി പ്രശ്നം പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു .

വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് സമരസമിതി പ്രകോപിതരാക്കിയിരുന്നു. എന്നാൽ ഈ പരാമർശം കരുതിക്കൂട്ടിയല്ലെന്ന് മന്ത്രിമാർ പറയുകയും ചെയ്തു.

അതേസമയം വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സമരക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും തുറമുഖത്തിൻ്റെ ഗേറ്റും മറികടന്നാണ് സമരക്കാർ ഉള്ളിൽ കടന്നത്. കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് മേഖലകളിൽ നിന്നുള്ളവരാണ് ഇന്ന് സമരം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *