ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ ജാക്‌പോട്ട് ഓഫര്‍


imagesഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ സമ്മാന പെരുമഴയൊരുക്കി ജിമാര്‍ട്ട് ജാക്ക്‌പോര്‍ട്ട് ഓഫര്‍. ബമ്പര്‍ സമ്മാനമായി ബെന്‍സ് കാറും ആറ് ഡാറ്റ്‌സ്‌സണ്‍ റെഡി ഗോ കാറുകളുമാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.നന്തിലത്ത് ജി മാര്‍ട്ടിന്റെ എല്ലാ ഷോറൂകളിലും ഈ ഓഫര്‍ ലഭ്യമാകും.


2017 ജനുവരി 31വരെയായിരിക്കും ജാക്‌പോട്ട് ഓഫര്‍. ഈ ഓഫര്‍ കൂടാതെ എല്ലാ സീസണിലും മികച്ച ആനുകൂല്യങ്ങളും മികച്ച ഉത്പന്നങ്ങളുമാകും ഇത്തവണയും ഉപഭോക്താക്കള്‍ക്കായി നന്തിലത്ത് ജിമാര്‍ട്ട് ലഭ്യമാക്കുക. കമ്പനി ഓഫറുകള്‍ക്കും ഡിസ്‌ക്കൗണ്ടുകള്‍ക്കും അധിക വാറന്റികള്‍ക്കും പുറമെയാണ് നന്തിലത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.


ഓണം സീസണില്‍ ഒമ്പത് ഹൈടെക് ഷോറൂമുകളാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നത്. വാടാനപ്പള്ളി,കരുനാഗപ്പള്ളി, ആറ്റിങ്ങല്‍,പത്തനംതിട്ട, പാല, തിരുവല്ല,നേമം,കോട്ടയ്ക്കല്‍, പട്ടാമ്പി,തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ ഷോറൂമുകളെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ചെയര്‍മാന്‍ ഗോപു നന്തിലത്ത് അറിയിച്ചു.



Sharing is Caring