സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില 160 രൂപ ഉയര്‍ന്നു

തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു.ഇന്ന് 160 രൂപയാണ് ഉയര്‍ന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 20 രൂപ ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 35 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ 10 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4690 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു. 15 രൂപയാണ് ഉയര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *