ദുബായിൽ ഗോകുലം, അൽ മദീന ഗ്രൂപ്പുകൾ ഒന്നിച്ച് സംരംഭങ്ങൾ ആരംഭിക്കും

ദുബായ്∙ ചെന്നൈ ആസ്ഥാനമായുള്ള ഗോകുലം ഗ്രൂപ്പ് ഒാഫ് കമ്പനീസും ദുബായിലെ പ്രമുഖ വ്യാപാര ശൃംഖലയായ അൽമദീന ഗ്രൂപ്പും ഒന്നിച്ച് സംരംഭങ്ങൾ ആരംഭിക്കും.തുടക്കം എന്ന നിലയിൽ ദുബായിലെ അൽഖൂസ് വ്യവസായമേഖലയിൽ ഇക്കഴിഞ്ഞ മാർച്ചിൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവയിലാണ് മുതൽമുടക്കുകയെന്ന് ഗോകുലം ഗ്രൂപ്പ് തലവൻ ഗോകുലം ഗോപാലൻ, അൽ മദീന ഗ്രൂപ്പ് പ്രതിനിധി പാറക്കൽ റഷീദ് എന്നിവർ പറഞ്ഞു. ഒരു ഡസനിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗോകുലം ഗ്രൂപ്പ് നടത്തിവരുന്നു. കേരളം, തമിഴ്നാട്, ഖത്തർ എന്നിവിടങ്ങളിലായി ഒട്ടേറെ ആഡംബര ഹോട്ടലുകളും ഗ്രൂപ്പിനുണ്ട്. പുതിയ പദ്ധതികളിലൂടെ ഒട്ടേറെ  പേർക്ക് തൊഴിൽ ലഭിക്കും.  വിദ്യാ വിനോദ്, നവാസ് മേത്തർ, രവീന്ദ്രൻ പൊയ്‌ലൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

 

gk

Spread the love

Leave a Reply

Your email address will not be published. Required fields are marked *