ഗോദ്റെജ് ലേ അഫയറിന്‍റെ ആറാമത് എഡിഷന്‍ സംഘടിപ്പിച്ചു


കൊച്ചി: ലൈഫ് സ്റ്റൈല്‍ രംഗത്തെ ആധുനിക പ്രവണതകള്‍ അവതരിപ്പിച്ചു കൊണ്ട് ഗോദ്റെജ് ഇന്‍ഡസ്ട്രീസും അനുബന്ധ കമ്പനികളും ചേര്‍ന്ന് ഗോദ്റെജ് ലേ അഫയറിന്‍റെ ആറാമത് എഡിഷന്‍ സംഘടിപ്പിച്ചു. 1500-ല്‍ ഏറെ വ്യക്തികള്‍ പങ്കെടുത്ത ആധുനിക ലൈഫ്സ്റ്റൈല്‍ സംബന്ധിച്ച ഈ പരിപാടിയില്‍ അന്‍പതിലേറെ ബ്രാന്‍ഡുകളുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. എച്ച്എസ്ബിസി ഇന്ത്യയാണ് ഗോദ്റെജ് ലേ അഫയര്‍ അവതരിപ്പിച്ചത്.


ഉപഭോക്താക്കള്‍ക്ക് ആഴത്തിലുള്ള ആധികാരികവും വ്യക്തിഗതവുമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഗോദ്റെജ് ലേ അഫയര്‍ എന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്റെജ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തന്യ ദുബാഷ് പറഞ്ഞു.


ഊര്‍ജ്ജസ്വലമായ ലൈഫ്സ്റ്റൈല്‍ സമൂഹം ഒരുമിച്ചെത്തുന്നതായിരുന്നു ഗോദ്റെജ് ലേ അഫയറിനായുള്ള തങ്ങളുടെ സഹകരണത്തിലൂടെ കാണാനായതെന്ന് എച്ച്എസ്ബിസി ഇന്ത്യ കസ്റ്റമേഴ്സ് പ്രൊപോസിഷന്‍സ്, ഡിജിറ്റല്‍ ആന്‍റ് മാര്‍ക്കറ്റിങ് മേധാവി ജസ്വിന്ദര്‍ സോധി പറഞ്ഞു.



Sharing is Caring