ഖുർആൻ ലളിതസാരം ബ്രെയ്ലി പതിപ്പ് പുറത്തിറക്കി


കൊണ്ടോട്ടി:പുളിക്കൽ കേന്ദ്രമായിപ്രവർത്തിക്കുന്ന ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഓഫ് ദി ബ്ലൈന്റ് ( ജിഫ്ബ്) പുറത്തിറക്കുന്ന അമ്മ ജുസുഇന്റ ഖുർആൻ ലളിതസാരം ബ്രെയ്ലി പതിപ്പ്പുറത്തിറക്കി.ബ്രെയ്ലിസാക്ഷരരായകാഴ്ചയില്ലാത്ത സഹോദരങ്ങൾക്ക് ഖുർആൻപരിഭാഷകളും,
ഇസ്ലാമികകൃതികളും,
മദ്രസാപാഠപുസ്തകങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്.മദ്രസാ പാഠപുസ്തക ബ്രെയിൽ പതിപ്പുംപുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരു സംവിധാനം. ശൈഖ് മുഹമ്മദ് കാരക്കുന്നാ ണ്ലളിതസാരംതയ്യാറാക്കായത്.ഖുർആൻ30ജൂസഉം ഓരോഘട്ടമായിപുറത്തിറക്കുന്നതായി ജിഫ്ബ് പ്രസിഡന്റ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ആദ്യ പതിപ്പ് പ്രകാശനംചെയ്തുകൊണ്ട്അറിയിച്ചു.ജിഫ്ബ് ഹിഫ്ള് ട്രെയ്നി ബാദുഷ ഏറ്റുവാങ്ങി.മദ്രസാ പാഠപുസ്തക ബ്രെയിൽ പതിപ്പ് അസ്സബാഹ് മദ്രസാ അധ്യാപകൻ സുഹൈലിന് നൽകി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രകാശനം ചെയ്തു.പി.വി.മുഹമ്മദലി അധ്യക്ഷതവഹിച്ചു.കാഴ്ചയില്ലാത്തവർക്ക് വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്നഅഡ്വ.എം.മുഹമ്മദിനെചടങ്ങിൽഇ.ടിആദരിച്ചു .പി.എ.അബ്ദുൽ കരിം മാസ്റ്റർ,പി.ടി.എം.മുസ്തഫമാസ്റ്റർ,സി.അബ്ദുസമദ്മാസ്റ്റർ,പി.വി.ഹസ്സൻസിദ്ധീഖ്,പി.പി.അബ്ദുൽ ഖാലിഖ്,പി.വി.മൂസ,ചേക്കുട്ടി മാസ്റ്റർപ്രസംഗിച്ചു.




Sharing is Caring