കൊണ്ടോട്ടി:സമൂഹത്തിന്‍റെ ധാര്‍മികവുംനവോത്ഥാനവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരേണ്ട ആത്മീയ മേഖലയിലേക്ക് കച്ചവട താല്‍പ്പര്യങ്ങള്‍ കടന്നുവന്നത്
സമൂഹത്തിന്‍റെ ഐക്യവും കെട്ടുറപ്പുംനഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്ന് കൊണ്ടോട്ടിയില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ കാംപെയ്ന്‍ ഉദ്ഘാടന സമ്മേളനംഅഭിപ്രായപ്പെട്ടു. ആത്മീയചൂഷണങ്ങള്‍ക്കെതിരെ’ എന്ന പ്രമേയത്തില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ ഇസ്ലാമിക് പണ്ഡിതന്‍കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ നിര്‍വ്വഹിച്ചു.
സമൂഹത്തിന്‍റെഅജ്ഞതയുംവിശ്വാസതാല്‍പ്പര്യങ്ങളും ചൂഷണം ചെയ്ത് വമ്പിച്ച തട്ടിപ്പുകളാണ് ആത്മീയതയുടെ മറവില്‍ രാജ്യത്ത്നടന്നുകൊണ്ടിരിക്കുന്നത്.തട്ടിപ്പുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും വളരെ ചുരുക്കം കേസുകള്‍ മാത്രമാണ്നിയമനടപടികള്‍ക്കോ ശിക്ഷകള്‍ക്കോ വിധേയമാകുന്നത്.
നാണയത്തുട്ടുകളുടെ മൂല്യം പോലും വരാത്ത നൂലുകളും മോതിരങ്ങളും ജനങ്ങളെ വഞ്ചിച്ച് ആയിരങ്ങള്‍ വാങ്ങി കൈമാറുന്ന കച്ചവടംഅവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.
കേരളത്തില്‍ ഈയടുത്ത കാലങ്ങളിലായി ആത്മീയ ചൂഷണങ്ങള്‍ക്ക്
വിധേയമായി കൊല്ലം, പെരിന്തല്‍മണ്ണ, നാദാപുരം എന്നിവിടങ്ങളില്‍ ജീവഹാനി സംഭവിച്ചിട്ടും ശക്തമായ നടപടികളോ ശിക്ഷാവിധികളോ ഇല്ലാതെപോകുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമാകുമെന്നും സമ്മേളനംഅഭിപ്രായപ്പെട്ടു.
വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി അധ്യക്ഷത വഹിച്ചു.ടി.വി ഇബ്രാഹീം എം.എല്‍.എ, ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, യു.എ.ഇ ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ട് ഹുസൈന്‍ സലഫി, അബ്ദുല്‍ ജബ്ബാര്‍ മൗലവി തുറക്കല്‍, വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജന: കണ്‍വീനര്‍ ടി.കെ അശ്റഫ്, ജാമിഅ: അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യ ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, നാസിര്‍ ബാലുശ്ശേരി, നബീല്‍ രണ്ടത്താണി, അബ്ദുല്‍ മാലിക് സലഫി, ഹുസൈന്‍ കാവന്നൂര്‍, ഐ.എസ്.എം സംസ്ഥാന ജന: സെക്രട്ടറി കെ.സജ്ജാദ്,എം.എസ്.എം ജന: സെക്രട്ടറി ലുബൈബ്, മുഹമ്മദ് അലി പുലാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.













