കരിപ്പൂരിൽ15 ലക്ഷം രൂപയുടെ ആഭരണവുമായി യാത്രക്കാരി പിടിയിൽ


കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 15ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി യാത്രക്കാരി കസ്റ്റംസ് പിടിയിലായി.കാസർക്കോട് സ്വദേശിനി ഫൗസിയ അബ്ദുല്ല (50) യാണ് 498 ​ഗ്രാം സ്വർണവുമായി പിടിയിലായത്.ഇന്നലെ രാവിലെ ഷാർജയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ ഇവർ ആഭരണ രൂപത്തിലാക്കിയ സ്വർണം ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു.




Sharing is Caring