ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ

ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ അത്യാധുനിക ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ. ഏറ്റവും നൂതനമായ ഐടി, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ വിവിധ മേഖലകളില്‍ വാഗ്ദാനം ചെയ്യുന്നതിലുള്ള അഡെസോയുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരത്തിലൂടെ അടിവരയിടുന്നത്. ഒപ്പം നൂതന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുകയും കമ്പനിയുടെ ആഗോള ഡെലിവറി മോഡലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

യൂറോപ്പിലെ മുന്‍നിര ഐടി സേവനദാതാക്കളില്‍ പ്രമുഖരാണ് ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡെസോ ഗ്രൂപ്പ്. ലോകമെമ്പാടുമുള്ള 60-ലധികം സ്ഥലങ്ങളിലായി വ്യാപിച്ചിരിക്കുന്ന അഡെസോ ഗ്രൂപ്പിന്റെ ഭാഗമായി നിലവില്‍ 11,000-ലധികം ജീവനക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിവിധ മേഖലകളിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കായി നൂതന സേവനങ്ങള്‍ ഉറപ്പുനല്‍കുവാന്‍ ടെക്നോളജി, റിസേര്‍ച്ച്, സയന്‍സ് എന്നിവയെ ഒരുമിച്ച് ചേര്‍ക്കുന്നതില്‍ അഡെസോയുടെ വൈദഗ്ദ്ധ്യം ലോകപ്രശസ്തമാണ്.

പുതിയ ഓഫീസിന്റെ ഉദ്ഘാടനം അഡെസോ സി.ഇ.ഒ മാര്‍ക്ക് ലോഹ്വെബര്‍ നിര്‍വഹിച്ചു. അഡെസോ ബോര്‍ഡ് ഉപദേഷ്ടാവ് ടോര്‍സ്റ്റണ്‍ വേഗനാര്‍, വെസ്റ്റ് യൂറോപ്പ് & സ്മാര്‍ട്ട്‌ഷോര്‍, അഡെസോ ബിസിനസ് ഏരിയ ലീഡ് ബുറാക് ബാരി, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഷാലി ഹസ്സന്‍, അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പ്രമോദ് മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആധുനിക വര്‍ക്ക്‌സ്‌പേസുകള്‍, നൂതന ടെക്നോളജിയിലൂള്ള അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരുടെ ക്ഷേമത്തിനും പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കും സഹായകമായ സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് കൊച്ചിയിലെ ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലെ ഡെലിവറി സെന്റര്‍ ശക്തിപ്പെടുത്തുന്നതിനും ആഗോള ക്ലയന്റ് ബേസ് വര്‍ദ്ധിപ്പിക്കുന്നതിനുമായി 1,000-ത്തിലധികം പ്രൊഫഷണലുകളെ നിയമിക്കാന്‍ അഡെസോക്ക് പദ്ധതിയുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *