ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ്


കോഴിക്കോട് നഗരത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ്. കലാപാഹ്വാനത്തിനാലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. ‘സേവ് ബിജെപി’ എന്ന തലക്കെട്ടോടെയാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.


ബിജെപി സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. ബിജെപിയിൽ കുറുവാ സംഘമുണ്ടെന്നും പോസ്റ്ററിൽ ആരോപിച്ചിരുന്നു. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവരെയാണ് കുറുവാ സംഘമെന്ന് പോസ്റ്ററിൽ വിശേഷിപ്പിച്ചിരുന്നത്.




Sharing is Caring