ലോകകപ്പ് ഫുടബോളില്‍ ഇന്ന് ഘാനയും സൗത്ത് കൊറിയയും നേര്‍ക്കുനേര്‍


ലോകകപ്പ് ഫുടബോളില്‍ ഇന്ന് ആഫ്രിക്കന്‍ കരുത്തരായ ഘാനയും ഏഷ്യന്‍ കരുത്തരായ സൗത്ത് കൊറിയയും നേര്‍ക്കുനേര്‍.ഗ്രൂപ്പ് എച്ചിലെ നിര്‍ണായകമായ മത്സരത്തിന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയമാണ് വേദിയാവുക.


മൂന്ന് പോയിന്റുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ലീഡ് ചെയ്യുന്ന ഗ്രൂപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ ഗോള്‍ ആവെറേഞ്ചിന്റെ മുന്‍ തൂക്കത്തില്‍ രണ്ടാം സ്ഥാനത്തുള്ള സൗത്ത് കൊറിയക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഘാനക്കെതിരെ ജയം അനിവാര്യമാണ്. ക്യാപ്പ്‌റ്റനും ടോട്ടന്‍ ഹാം സൂപ്പര്‍ താരവുമായ സണ്‍ ഹ്യുമിന്നാണ് സൗത്ത് കൊറിയയുടെ കരുത്ത്.


വോള്‍വ്‌സിന്റെ താരം ഹ്വാങ് ഹീ ചാനായിരിക്കും സണ്‍ ഹ്യുമിനൊപ്പം സൗത്ത് കൊറിയയുടെ ആക്രമണങ്ങള്‍ക്ക് കരുത്ത് പകരുക. മിഡ്ഫീല്‍ഡില്‍ പരിചയ സമ്ബന്നതയും യുവത്വവും സമന്വയിച്ച ഇലവനുമായായിരിക്കും തൈഗുക്കിന്റെ പോരാളികള്‍ ഹിഡ്‌ഢിങ്കിന് കീഴില്‍ ട്രെനാഗയുടെ സിംഹകുട്ടികള്‍ക്കെതിരെ പോരിന് ഇറങ്ങുക.

ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിയില്‍ യൂറോപ്പ്യന്‍ വമ്ബന്മാരായ പോര്‍ച്ചുഗലിന് എതിരെ കൈവിട്ട് പോയ കളിയില്‍ നിന്ന് പാഠം ഉള്‍കൊണ്ടാവും ഘാന തൈ ഗുക്കിന്റെ പോരാളികള്‍ക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങുക . കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ആന്ദ്രേ അയ്യേവും ഉസ്മാന്‍ ബുക്കാരിയുമാണ് ട്രെനാഗ സിംഹങ്ങളുടെ കരുത്ത്.

തോമസ് പാര്‍ട്ടിക്കുമൊപ്പം ഡാനിയല്‍ അഫ്രിക്കുമായിരിക്കുമായിരിക്കും മധ്യ നിരയുടെ ചുമതല. ഗോള്‍ വലക്ക് കീഴില്‍ മനാഫ് നൂറുദീനായിരിക്കും ഓട്ടോ അഡോവിന്റെ ഫസ്റ്റ് ചോയ്‌സ്. പ്രതിരോധ നിരയില്‍ ഡാനിയേല്‍ അമാര്‍ട്ടിയിലും ഡെന്നിസ് ഓഡോയുമായിരിക്കും നിലവില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ ഘാനയുടെ ലോകക്കപ്പ് പ്രതീക്ഷകള്‍.



Sharing is Caring