കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിജയിക്കുമെന്ന് ഗെലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് അനുകൂലമായി അംഗങ്ങള്‍ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും ഖര്‍ഗെയ്ക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കരുതുന്നതായും ഗെലോട്ട് ട്വിറ്ററിലൂടെ പറഞ്ഞു.

കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുമെന്നും ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്നുവരുമെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു. ഖര്‍ഗെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും, ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമായ ഒന്നാണ് അത്. ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഖര്‍ഗെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്നും വീഡിയോയില്‍ അദ്ദേഹം വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *