ഗ്യാലക്‌സി ബുക്ക്4 സീരിസ് പ്രീ ബുക്ക് ചെയ്യാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ആയ സാംസങ് ഗ്യാലക്‌സി ബുക്ക്4 സീരിസിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഗ്യാലക്‌സി ബുക്ക്4 പ്രോ 360, ഗ്യാലക്‌സി ബുക്ക്4 പ്രോ, ഗ്യാലക്‌സി ബുക്ക്4 360 എന്നിവയടങ്ങുന്ന ഗ്യാലക്‌സി ബുക്ക്4 സീരീസ് നിലവില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സീരീസായിട്ടാണ് കണക്കാക്കപ്പെടുന്നത്. പുതിയ മികച്ച പ്രോസസ്സര്‍, കൂടുതല്‍ ആകര്‍ഷകവും സംവേദക്ഷമവുമായ ഡിസ്പ്ലെ, കരുത്തുറ്റ സുരക്ഷ സംവിധാനങ്ങള്‍ എന്നിവയോട് കൂടി വിപണിയിലെത്തുന്ന ഗ്യാലക്‌സി ബുക്ക്4 സീരീസ് മികച്ച ക്ഷമതയും കണക്ടിവിറ്റിയുള്ള എഐ കേന്ദ്രീകൃത പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്.

അത്യാധുനികമായ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഗ്യാലക്‌സി ബുക്ക്4 സീരീസ്. കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പ്പന്നം എന്നതിനൊപ്പം സാംസങ് ഗ്യാലക്‌സി ശ്രേണിയിലെ മികവിനെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്. സാംസങ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ വിഭാവനം ചെയ്യുന്ന എഐ വിപ്ലവത്തിനിത് ആക്കം കൂട്ടും. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്‌സ് തുടങ്ങിയവയുടെ ഉപയോഗം പുനര്‍നിര്‍വചിക്കാന്‍ പ്രാപ്തിയുള്ള പുതുതലമുറ കണക്ടിവിറ്റിയും ക്ഷമതയും ഗ്യാലക്‌സി ബുക്ക്4 സീരീസ് പ്രദാനം ചെയ്യുന്നു. തികച്ചും സംവേദനക്ഷമവും പരിചിതവുമായ ടച് അടിസ്ഥാനമാക്കിയുള്ള യൂസര്‍ ഇന്റര്‍ഫേസ് ഉപഭോക്താവിന് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗം സ്മാര്‍ട്ട്ഫോണോ ടാബ്ലെറ്റോ ഉപയോഗിക്കുന്നത് പോലെ എളുപ്പമാക്കുന്നു.

പുതിയ ഇന്റല്‍ കോര്‍ അള്‍ട്രാ7/അള്‍ട്രാ5 പ്രോസസ്സര്‍ ആണ് ഗ്യാലക്‌സി ബുക്ക്4 സീരിസിന് കരുത്തേകുന്നത്. കൂടുതല്‍ വേഗമാര്‍ന്ന സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ് (CPU), മികച്ച പെര്‍ഫോമന്‍സ് ഉറപ്പു നല്‍കുന്ന ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ് (GPU) പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ന്യുറല്‍ പ്രോസസ്സിംഗ് യൂണിറ്റ് (NPU) എന്നിവയാണ് മറ്റു സവിശേഷതകള്‍. ഇന്റല്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന എഐ പിസി അക്സെലിറേഷന്‍ പ്രോഗ്രാം എഐ സാധ്യതകളെ അടുത്ത ഘട്ടത്തിലേക്കു എത്തിക്കുകയും കൂടുതല്‍ ക്ഷമത ഉറപ്പുനല്‍കുകയും ചെയ്യുന്നു.

ഗ്യാലക്‌സി ബുക്ക്4 സീരിസില്‍ ഉള്‍പെടുത്തിയിട്ടുള്ള ഡൈനമിക് അമോള്‍ഡ് 2X (AMOLED 2X) അവിശ്വസനീയവും സംവേദനക്ഷമവുമായ ഡിസ്‌പ്ലേ സാധ്യമാക്കുന്നു. മുറിക്കകത്തായാലും പുറത്തായാലും കൂടുതല്‍ മിഴിവും വ്യക്തതയുള്ളതുമായ ഡിസ്പ്ലെ ഗ്യാലക്‌സി ബുക്ക്4 സീരിസിന്റെ എടുത്തുപറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. ഗ്യാലക്‌സി ബുക്ക്4 സീരിസില്‍ ഉപയോഗിക്കുന്ന ഇന്റലിജിന്റ് ഔട്ട്‌ഡോര്‍ അല്‍ഗോരിതം അടിസ്ഥാനപ്പെടുത്തിയ വിഷന്‍ ബൂസ്റ്റര്‍ സംവിധാനം ദൃശ്യസാധ്യതകളെ സ്വാഭാവികമായി ഉയര്‍ത്തുകയും വെളിച്ചം അധികമുള്ള സാഹചര്യങ്ങളില്‍ പോലും വര്‍ണങ്ങള്‍ കൃത്യമായി പുനര്‍സൃഷ്ടിക്കുകയും ചെയ്യുന്നു. ഗ്യാലക്‌സി ബുക്ക്4 സീരീസില്‍ അടങ്ങിയിട്ടുള്ള ആന്റി റീഫ്‌ലക്ഷന്‍ സാങ്കേതികവിദ്യ ശ്രദ്ധ തെറ്റിക്കുന്ന പ്രതിഫലനങ്ങള്‍ ഒഴിവാക്കുന്നു.

ഡോള്‍ബി അറ്റ്‌മോസ് സംവിധാനമുള്ള എ.കെ.ജി ക്വാഡ് സ്പീക്കറുകള്‍ വ്യക്തവും ചടുലവുമായ ഉയര്‍ന്ന ശബ്ദനിലവാരം ഉറപ്പു നല്‍കുന്നു. ഇത്തരം അസാധാരണമായ സവിശേഷതകള്‍ക്കൊപ്പം കരുത്തുറ്റ സുരക്ഷയും ഗ്യാലക്‌സി ബുക്ക്4 സീരീസ് എന്ന അടുത്തതലമുറ ഇന്റലിജിന്റ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സീരീസ് ഉറപ്പു നല്‍കുന്നു. ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനൊപ്പം ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയര്‍ത്താനുമുള്ള അനന്തസാധ്യതകള്‍ തേടുന്നതുമാണ് സാംസങ് വിഭാവനം ചെയ്യുന്ന എഐയില്‍ അടിസ്ഥാനപ്പെടുത്തിയ നവീനലോകം.

പ്രത്യേകതകള്‍ ഇവ

ഗ്യാലക്‌സി ബുക്ക് 4 പ്രൊ 360

പ്രോസസ്സര്‍ – ഇന്റല്‍ കോര്‍ അള്‍ട്രാ 7

സൈസ് – 16 ഇഞ്ച്

ഡിസ്‌പ്ലേ – ഡബ്ല്യൂ. ക്യു. എക്‌സ്. ജി. എ.+(2880×1800)

ഡൈനമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേ (ടച്ച് സ്‌ക്രീന്‍ )

റാം – 16 ജി. ബി. എല്‍. പി. ഡി. ഡി. ആര്‍.5 എക്‌സ്

സ്റ്റോറേജ് – 512 ജി ബി / 1 ടി. ബി

ഗ്രാഫിക്‌സ് – ഇന്റല്‍ ആര്‍ക്

ഭാരം – 1.66 കി. ഗ്രാം

ബാറ്ററി – 76 ഡബ്ല്യൂ എച്ച്

ചാര്‍ജിങ് – 65 ഡബ്ല്യൂ

ഗ്യാലക്‌സി ബുക്ക് 4 പ്രൊ

പ്രോസസ്സര്‍- ഇന്റല്‍ കോര്‍ അള്‍ട്രാ7/

ഇന്റല്‍ കോര്‍ അള്‍ട്രാ5

സൈസ് – 16 ഇഞ്ച് ആന്‍ഡ് 14 ഇഞ്ച്

ഡിസ്‌പ്ലേ – ഡബ്ല്യൂ. ക്യു. എക്‌സ്. ജി. എ.+(2880×1800)

ഡൈനമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേ (ടച്ച് സ്‌ക്രീന്‍ )

റാം – 16/32 ജി. ബി. എല്‍. പി. ഡി. ഡി. ആര്‍.5 എക്‌സ്

സ്റ്റോറേജ് – 512 ജി ബി / 1 ടി. ബി

ഗ്രാഫിക്‌സ് – ഇന്റല്‍ ആര്‍ക്

ഭാരം – 1.56/1.23 കി. ഗ്രാം

ബാറ്ററി – 16 ഇഞ്ച് – 76 ഡബ്ല്യൂ. എച്ച്

14 ഇഞ്ച് -63 ഡബ്ല്യൂ. എച്ച്

ചാര്‍ജിങ് – 65 ഡബ്ല്യൂ

ഗ്യാലക്‌സി ബുക്ക്4 360

പ്രോസസ്സര്‍ – ഇന്റല്‍ കോര്‍ അള്‍ട്രാ 7/ കോര്‍ 5

സൈസ് – 15.6 ഇഞ്ച്

ഡിസ്‌പ്ലേ – എഫ്. എച്ച്. ഡി (1920×1080)

സൂപ്പര്‍ അമോലെഡ് (ടച്ച് സ്‌ക്രീന്‍ )

റാം – 16 ജി. ബി. എല്‍. പി. ഡി. ഡി. ആര്‍.5

സ്റ്റോറേജ് – 512 ജി ബി / 1 ടി. ബി

ഗ്രാഫിക്‌സ് – ഇന്റല്‍ ഐറിസ് എക്‌സ് ഇ

ഭാരം – 1.46 കി. ഗ്രാം

ബാറ്ററി – 68 ഡബ്ല്യൂ. എച്ച്

ചാര്‍ജിങ് – 65 ഡബ്ല്യൂ

വിലയും ഓഫറും

ഗ്യാലക്‌സി ബുക്ക് 4 പ്രൊ 360

നിറം – മൂണ്‍സ്റ്റോണ്‍ ഗ്രേ

വില – 1,63,990 രൂപ

ഗാലക്‌സി ബുക്ക് 4 പ്രൊ

നിറം – മൂണ്‍ സ്റ്റോണ്‍ ഗ്രേ, പ്ലാറ്റിനം സില്‍വര്‍

വില – 1,31,990 രൂപ

ഗ്യാലക്‌സി ബുക്ക്4 360

നിറം – ഗ്രേ

വില – 1,14,990 രൂപ

ഗ്യാലക്‌സി ബുക്ക്4 പ്രോ 360, ഗ്യാലക്‌സി ബുക്ക്4 പ്രോ, ഗ്യാലക്‌സി ബുക്ക്4 360 എന്നിവയുടെ പ്രീ-ബുക്കിങ് ഫെബ്രുവരി 20 മുതല്‍ samsung.com എന്ന വെബ് സൈറ്റിലും, പ്രധാനപെട്ട ഓണ്‍ലൈന്‍ സ്റ്റോറുകളിലും തിരഞ്ഞെടുക്കപ്പെട്ട റിട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ആരംഭിച്ചിട്ടുണ്ട്. പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 5000 രൂപയുടെ സമ്മാനങ്ങള്‍ ഉറപ്പാണ്. ഗ്യാലക്‌സി ബുക്ക്4 പ്രോ 360, ഗ്യാലക്‌സി ബുക്ക്4 പ്രോ, ഗ്യാലക്‌സി ബുക്ക്4 360 വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 10000 രൂപവരെയുള്ള ബാങ്ക് ക്യാഷ്ബാക്കോ 8000 രൂപവരെയുള്ള അപ്‌ഗ്രെഡ് ബോണസൊ പ്രയോജനപ്പെടുത്താവുന്നതാണ്. 24 മാസത്തെ കാലാവധിയുള്ള പലിശരഹിത തവണവ്യവസ്ഥയിലുള്ള പദ്ധതിയും ലഭ്യമാണ്.

ഫെബ്രുവരി 20 മുതല്‍ samsung.com പോര്‍ട്ടലില്‍ കമ്പനിയുടെ തത്സമയ വാണിജ്യ പരിപാടികള്‍ ലഭ്യമാണ്. പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ പരിപാടികളിലൂടെ അധിക 8000 രൂപയുടെ ക്യാഷ്ബാക്കും സ്വന്തമാക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *