ആറു മാസം കൊണ്ട് കൂട്ടിയത് 20 കിലോ, പിന്നീട് സീറോ സൈസിലേക്ക്: കങ്കണ

വിവാദങ്ങള്‍ പിന്തുടരുമ്പോഴും അഭിനയത്തില്‍ മികവ് പുലര്‍ത്തുന്ന താരമാണ് കങ്കണ റണാവത്ത്. താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ‘തലൈവി’ പ്രേക്ഷക പ്രശംസയു നിരൂപക പ്രശംസയും ഒരു പോലെ നേടിയിരുന്നു. തലൈവിയ്ക്കായി അമ്പരപ്പിരക്കുന്ന വിധം നടി ഭാരം കൂട്ടിയിരുന്നു.

ശരീരഭാരം കൂട്ടിയതിന് പിന്നാലെ ആറു മാസത്തിനുള്ളില്‍ മറ്റൊരു സിനിമയ്ക്കായി ഭാരം കുറച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ കുറിച്ചാണ് കങ്കണ പറയുന്നത്. സിനിമയ്ക്കായി എടുത്ത തയ്യാറെടുപ്പുകള്‍ ഒരിക്കലും മായാത്ത പാടുകള്‍ ശരീരത്തില്‍ സമ്മാനിച്ചെന്ന് കങ്കണ പറയുന്നു.

”മുപ്പതുകളിലുള്ള ഞാന്‍ ആറ് മാസം കൊണ്ടാണ് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത്. ഇത് എന്റെ ശരീരത്തില്‍ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഒരിക്കലും മായാത്ത സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്‍പ്പടെ ശരീരത്തില്‍ ഉണ്ടായി” എന്ന് ചിത്രങ്ങള്‍ പങ്കുവച്ച് കങ്കണ പറയുന്നു.

തലൈവിക്ക് ശേഷം ധാക്കഡ് എന്ന ചിത്രത്തിനായാണ് കങ്കണ ശരീരഭാരം കുറച്ചത്. ഇതാണ് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയത്. രണ്ട് സിനിമകളും ചെയ്യുന്ന സമയത്തുള്ള ചിത്രങ്ങളും കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *