പാകിസ്ഥാനില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു


കറാച്ചി : വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പാകിസ്ഥാനി താലിബാന്‍ ( തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ ) ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഡി.എസ്.പി അടക്കം നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു.


ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയിലെ ലക്കി മര്‍വാത് ജില്ലയിലാണ് സംഭവം. സാദര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു വാഹനം.


പാകിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാകിസ്ഥാനി താലിബാന്റെ ഭീകരാക്രമണം ഗണ്യമായി ഉയരുകയാണ്. ജനുവരി 30ന് പെഷവാറില്‍ പൊലീസ് ആസ്ഥാനത്തോട് ചേര്‍ന്ന മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 83 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ കറാച്ചിയിലെ പൊലീസ് മേധാവിയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.



Sharing is Caring