സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിന്റെ “കുമ്മാട്ടിക്കളി” ആലപ്പുഴയില്‍ ചിത്രീകരണം ആരംഭിച്ചു


സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷിനെ നായകനാക്കി ആര്‍. കെ. വിന്‍സന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി ആലപ്പുഴയില്‍ ചിത്രീകരണം ആരംഭിച്ചു.സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി ചൗധരി നിര്‍മ്മിക്കുന്ന 98 -ാമത്തെ ചിത്രത്തില്‍ യാമി സോന ആണ് ഒരു നായിക. ആറാട്ട്, എന്റെ മഴ, എന്താടാ സജി തുടങ്ങിയ ചിത്രങ്ങളില്‍ യാമി അഭിനയിച്ചിട്ടുണ്ട്. ലെന,ദേവിക സതീഷ്, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് , ദിനേശ് ആലപ്പി,സോഹന്‍ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍, റാഷിക് അജ്മല്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


സംവിധായകന്‍ ആര്‍. കെ വിന്‍സന്റ് സെല്‍വയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ്. വി.
പ്രോജക്‌ട് ഡിസൈനര്‍ സജിത്ത് കൃഷ്ണ, സംഗീതം ജാക്സണ്‍ വിജയന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍. പി.ആര്‍. ഒ എ.എസ് ദിനേശ്. അതേസമയം സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജെ. എസ്. കെ എന്ന ചിത്രത്തിലൂടെയാണ് മാധവ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ജെ.എസ്. കെയില്‍ അനുപമ പരമേശ്വരന്‍ ആണ് നായിക.




Sharing is Caring