ലെബനാനില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രണമത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.
ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയര്‍മാൻ സാലിഹ് അല്‍ ആറൂറിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ലയുടെ അല്‍-മനാര്‍ ടെലിവിഷൻ സ്റ്റേഷൻ റിപ്പോര്‍ട്ട് ചെയ്തു.

ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ ഹാദി നസ്‌റല്ല ഹൈവേക്ക് സമീപം ജംഗ്ഷനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്. തിരക്കേറിയ പ്രദേശത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഡ്രോണ്‍ ആക്രമണം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാലിഹ് അല്‍ അരൂരി വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ നേതാവാണ്. ഇറാനുമായും ലെബനാനിലെ ഹിസ്ബുല്ലയുമായും ഏറ്റവും അടുത്ത ബന്ധമുള്ള ഹമാസ് നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.













