ഫ്രാന്‍സില്‍ കത്തിയാക്രമണത്തില് നാലു കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്ക്


ഫ്രാൻസിലെ ആല്‍പ്സ് പട്ടണത്തിലെ പാര്‍ക്കില്‍ സിറിയന് പൗരന്റെ കത്തിയാക്രമണത്തില് നാലു കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്ക്.


പരിക്കേറ്റവരില്‍ രണ്ടുവയസ്സുള്ള കുട്ടിയുമുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. അക്രമി കുട്ടികളെയും മുതിര്‍ന്നവരെയും തുടര്‍ച്ചയായി കത്തികൊണ്ട് കുത്തുകയായിരുന്നു. 31 വയസ്സുകാരനായ അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാള്ക്ക് വെടിയേറ്റിണ്ടുണ്ട്. സ്വീഡനില് അഭയാര്ഥി പദവിയുള്ള 31കാരനായ സിറിയന് പൗരനാണ് അക്രമി.




Sharing is Caring