വിന്‍ഫാസ്റ്റിന്‍റെ ഇന്ത്യയിലെ ആദ്യ വൈദ്യുത വാഹന നിര്‍മാണ ശാലയ്ക്ക് തറക്കല്ലിട്ടു

കൊച്ചി: വിയറ്റ്നാമിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യയിലെ തങ്ങളുടെ ആദ്യ നിര്‍മാണശാലയ്ക്ക് തറക്കല്ലിട്ടു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സിപ്കോട്ട് വ്യവസായ എസ്റ്റേറ്റില്‍ 400 ഏക്കറിലായുള്ള വൈദ്യുത വാഹനശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വ്യവസായ മന്ത്രി ഡോ. ടി ആര്‍ ബി രാജ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യയില്‍ ഹരിത വാഹനങ്ങളുടെ പുരോഗതിയുടെ കാര്യത്തില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പാണിതെന്ന് വിന്‍ഫാസ്റ്റ് ഇന്ത്യ സിഇഒ ഫാം സാന്‍ ചു പറഞ്ഞു. തൊഴിലവസരങ്ങളുടെ കാര്യത്തിലും ഇതു ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *