ഡേവിഡ് വാര്‍ണറിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് പാക് മുന്‍ പേസര്‍ ശുഐബ് അക്തര്‍

ടി20 ലോക കപ്പില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് പാക് മുന്‍ പേസര്‍ ശുഐബ് അക്തര്‍. വാര്‍ണര്‍ക്കായിരുന്നില്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമാണ് ഇതിനു കൂടുതല്‍ അര്‍ഹനെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

‘ബാബര്‍ ആസമിനു അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ടൂര്‍ണമെന്റിന്റെ താരമായി അദ്ദേഹം മാറുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഉറപ്പായും ഇതു അന്യായമായ തീരുമാനമാണ്’ അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.
ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ മോശം ഫോമിലായിരുന്ന വാര്‍ണര്‍ ഗംഭീര തിരിച്ചുവരവാണ് ഓസീസ് ജഴ്‌സിയില്‍ നടത്തിയത്. ഏഴ് മത്സരത്തില്‍ നിന്ന് 48.16 ശരാശരിയില്‍ 146.70 സ്ട്രൈക്ക് റേറ്റോടെ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായാണ് വാര്‍ണര്‍ ടൂര്‍ണമെന്റില്‍ ഫിനീഷ് ചെയ്തത്.

ആറു മല്‍സരങ്ങളില്‍ നിന്നും 60.60 എന്ന മികച്ച ശരാശരിയില്‍ 303 റണ്‍സാണ് ബാബര്‍ നേടിയത്. നാലു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. 70 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *