ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് അപഹാസ്യമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്

ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് അപഹാസ്യമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്.ഒപ്പിടാതെ പോക്കറ്റില്‍ വയ്ക്കാനല്ല ബില്ലെന്നും,തിരിച്ചയച്ചാല്‍ നിയമസഭ വീണ്ടും പാസാക്കി അയക്കുമെന്നും ഐസക്ക് പറഞ്ഞു. ബില്ലില്‍ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.

കേന്ദ്രം ഭരിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരെന്ന് തോമസ് ഐസക് ആരോപിച്ചു.ബിജെപി ഇതര സംസ്ഥനങ്ങളെ ഗവര്‍ണറെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത് ഗവര്‍ണര്‍ നടപ്പാക്കുന്ന ബിജെപി രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യും.

രാജ്്ഭവനില്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വാര്‍ത്താ സമ്മേളനം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ,നിയമ പോരാട്ടത്തിനാണ് വഴിതുറന്നത്. സര്‍ക്കാര്‍ എല്ലാ പരിധിയും ലംഘിക്കുന്നെന്ന് പറഞ്ഞ ഗവര്‍ണര്‍, ഭീഷണി തന്നോട് വേണ്ടെന്ന മുന്നറിയിപ്പും നല്‍കി. സര്‍വകലാശാലാ നിയമഭേദഗതി, ലോകായുക്ത ഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് തീര്‍ത്തുപറയുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *