കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി മേയ്ത്ര ഹോസ്പിറ്റല്‍

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു.

ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ് (TAVR), മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (MVR), പള്‍മണറി വാല്‍വ് റീപ്ലേസ്മെന്റ് (PVR) എന്നീ മൂന്ന് രീതിയിലുള്ള ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ രീതികളും ചെയ്യുന്ന കേരളത്തിലെ ഏക കേന്ദ്രം മേയ്ത്ര ഹോസ്പിറ്റലാണ്.

മിനിമലി ഇന്‍വേസീവ് രീതികളിലൂടെ ചെറിയ (2-3 മി.മീറ്റര്‍) മുറിവുകളുണ്ടാക്കിയുള്ള ചികിത്സാരീതി, കുറഞ്ഞ ആശുപത്രി വാസം, ശസ്ത്രക്രിയയുടെ പ്രശ്നങ്ങളില്‍ നിന്ന് വേഗത്തിലുള്ള മോചനം എന്നിവയെല്ലാം ഈ രീതിയുടെ പ്രത്യേകതയാണ്.

തകരാറിലായ വാല്‍വുകള്‍ കത്തീറ്റര്‍ ഉപയോഗിച്ച്‌ മാറ്റുന്ന ഈ രീതി തുറന്ന ശസ്ത്രക്രിയയെക്കാള്‍ വളരെ ഫലപ്രദവും സൗകര്യപ്രദവുമാണ്. തുറന്ന ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്കും ഈ രീതി ഉപകാരപ്രദമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *