നിരോധനത്തിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഉടൻ സീൽ ചെയ്യും

പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഓഫീസുകൾ സീൽ ചെയ്യാൻ നടപടി തുടങ്ങി സംസ്ഥാന പൊലീസ്. കേന്ദ്രസര്‍ക്കാരിൻ്റെ ഉത്തരവ് സംസ്ഥാന പൊലീസിന് ലഭിച്ചു. പിഎഫ്ഐ അക്കൗണ്ടുകൾ മരവിപ്പിക്കും.

നിരോധനം നിലവിൽ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. എല്ലാ ജില്ലാ പൊലിസ് മേധാവിമാർക്കും ഇതിനോടകം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാവും തുടർന്നുളള നീക്കങ്ങൾ.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

യുപി, കർണാടക ഗുജറാത്ത് സർക്കാരുകൾ നിരോധനത്തിന് ശുപാർശ ചെയ്തു. നിരവധി ഭീകര പ്രവർത്തനങ്ങളിലും കൊലപാതകങ്ങളും സംഘടന നടത്തി. കേരളത്തിലെ സഞ്ജിത്ത് (2021 ), അഭിമന്യു (2018 ), ബിപിൻ ( 2017 ) കൊലപാതകങ്ങളും ആഭ്യന്തര മന്ത്രാലയം നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *