ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനത്തിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു


ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്ക്. സംഭവത്തിനു ശേഷം ഒരാളെ കാണാതാവുകയും ചെയ്തു. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ലിയോചെങ്ങിലെ കെമിക്കല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉല്‍പ്പാദന മേഖലയിലാണ് അപകടം.
തിങ്കളാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.


തിങ്കളാഴ്ച ഉച്ചയോടെ തീ അണച്ചതായാണ് വിവരം. പരുക്കേറ്റയാള്‍ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. സ്‌ഫോടനം ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.




Sharing is Caring