വളരെ എളുപ്പത്തില്‍ കരിമീന്‍ വച്ചുണ്ടാക്കാവുന്ന രുചികരമായ അടിപൊളി വിഭവമാണിത്.
മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് കുഴച്ചെടുക്കുക. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കരിമീനിലേക്ക് ഈ അരപ്പ് തേച്ച് പിടിപ്പിക്കുക. ഇനിയിത് എണ്ണയിലിട്ട് വറുത്തെടുക്കാം.
ശേഷം മറ്റൊരു ചട്ടിയില്‍ വാഴയില വച്ച് ചൂടാക്കുക. അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. കറിവേപ്പില കൂടി ഇട്ട ശേഷം വറുത്ത് വച്ചിരിക്കുന്ന മീന്‍ ഓരോന്നായി ഇതിലേക്ക് വയ്ക്കുക. അതിന് മുകളിലായി അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചി, പഴുത്ത മാങ്ങ എന്നിവ വിതറണം. മീന്‍ മുങ്ങി കിടക്കാന്‍ പാകത്തില്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ക്കണം. കുരുമുളക് പൊടി, പച്ച മുളക് ചേര്‍ത്ത് തിളപ്പിക്കണം.