ഏത് മീന്‍ വേണമെങ്കിലും എടുക്കാം. എങ്കിലും അല്‍പം മാംസമുള്ള തരം മീനാണ് ഏറെ നല്ലത്. ഇത് ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കാം.
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
2 ടേബിള്‍സ്പൂണ്‍ കശ്മീരി മുളക്‌പൊടി
അര ടീസ്പൂണ്‍ ഉപ്പ്
1 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
ഇതെല്ലാം പുരട്ടി മീന്‍ അര മണിക്കൂര്‍ വയ്ക്കുക.ഒരു പാന്‍ അടുപ്പില്‍ വച്ച് ഉണക്കമുളക് മൂപ്പിച്ചെടുക്കണം. ഇത് ഏകദേശം ബ്രൗണ്‍ നിറമാകണം. പിന്നീട് ഇത് മാറ്റി ചെറിയ ഉള്ളി 30 എണ്ണം ചേര്‍ത്ത് ഡാര്‍ക്ക് ബ്രൗണ്‍ ആകുന്നത് വരെ ഇളക്കാം. കരിയരുത്.
മുളകിന്റെയും ഉള്ളിയുടേയും ചൂട് പോയിക്കഴിഞ്ഞാല്‍ ഇതിലേയ്ക്ക് ഒരു ചെറിയ കഷ്ണം വാളന്‍ പുളി, കാല്‍ കപ്പ് വെളളം എന്നിവ ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കാം. ഒരു നെല്ലിക്കയുടെ പകുതി വലിപ്പം പുളി മതിയാകും. കൂടുതലായാല്‍ പുളി കൂടും.പാനിലേയ്ക്ക് വെളിച്ചെണ്ണ പാകത്തിന് ഒഴിയ്ക്കാം. ഇത് ചൂടായിക്കഴിഞ്ഞാല്‍ മീന്‍ ഇതിലേയ്ക്കിട്ട് വറുക്കാം. ഇരു വശവും മാറ്റി വറുത്തെടുക്കണം. നല്ലതുപോലെ ഫ്രൈ ആകുമ്പോള്‍ ഇത് പുറത്തെടുക്കാം
ഇതേ എണ്ണയില്‍ കടുക് പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് പിന്നീട് ഇഞ്ചി കഷ്ണങ്ങള്‍, വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്, ചെറിയുള്ളി അരിഞ്ഞത്, കറിവേപ്പില, ക്രഷ് ചെയ്ത അല്‍പം ഉണക്കമുളക് എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കണം. ഇതിലേയ്ക്ക് അരച്ച പുളിക്കൂട്ട് ചേര്‍ത്തിളക്കണം. ഇത് നല്ലതുപോലെ ചേര്‍ത്തിളക്കുക.ഇതിലേയ്ക്ക് വറുത്ത് വച്ച മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കാം. അല്‍പനേരം ഇളക്കി മസാല ഇതില്‍ പിടിച്ച് കഴിയുമ്പോള്‍ കറിവേപ്പില ചേര്‍ക്കാം. അല്‍പം നാരങ്ങാനീരു കൂടി വേണമെങ്കില്‍ ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം.