ബ​ട്ടൂ​ര​ പ​​നീ​​ർ റോ​ൾ

ചേ​രു​വ​ക​ൾ:

● പ​​നീ​​ർ- 200 ഗ്രാം

● ​​ത​​ക്കാ​​ളി – 1

● കാ​​പ്സി​​കം – 1

● സ​​വാ​​ള – 1

● പ​​ച്ച​​മു​​ള​​ക് – 2

● മു​​ട്ട- 1

● ഇ​​ഞ്ചി – 1 ക​​ഷ്ണം

● വെ​​ളു​​ത്തു​​ള്ളി – 3 അ​​ല്ലി

● മു​​ള​​കു​പൊ​​ടി – 1 ടീ​​സ്പൂ​​ൺ

● പെ​​രും​​ജീ​​ര​​ക​പ്പൊ​​ടി – 1/ 4 ടീ​​സ്പൂ​​ൺ

● കു​​രു​​മു​​ള​​കു​പൊ​​ടി – 1/ 2 ടീ​​സ്പൂ​​ൺ

● വെ​​ളി​​ച്ചെ​​ണ്ണ – ആ​​വ​​ശ്യ​​ത്തി​​ന്

● ഉ​​പ്പ് – ആ​​വ​​ശ്യ​​ത്തി​​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ത​​ക്കാ​​ളി, കാ​​പ്സി​കം, സ​​വാ​​ള, പ​​ച്ച​​മു​​ള​​ക് എ​​ന്നി​​വ ചെ​​റു​​താ​​യി അ​​രി​​യു​​ക. ഒ​​രു ചീ​​ന​​ച്ച​​ട്ടി​​യി​​ൽ എ​​ണ്ണ ഒ​​ഴി​​ച്ച് ചൂ​​ടാ​​യി വ​​രു​​മ്പോ​​ൾ കൈ​​ കൊ​​ണ്ട്​ ചെ​​റു​​താ​​യി പൊ​​ടി​​ച്ചെ​​ടു​​ത്ത പ​​നീ​​ർ ചേ​​ർ​​ത്ത് ന​​ന്നാ​​യി ​വ​​റു​​ത്തു മാ​​റ്റി​​വെ​ക്കു​​ക. ബാ​​ക്കി​​യു​​ള്ള എ​​ണ്ണ​​യി​​ൽ, അ​​ര​​ച്ചെ​​ടു​​ത്ത ഇ​​ഞ്ചി​​യും വെ​​ളു​​ത്തു​​ള്ളി​​യും ചേ​​ർ​​ത്ത് മൂ​​പ്പി​​ക്കു​​ക.ഇ​​തി​​ലേ​​ക്ക് അ​​രി​​ഞ്ഞു​ വെ​​ച്ചി​​രി​​ക്കു​​ന്ന സ​​വാ​​ള​​യും കാ​​പ്സി​​ക​​വും പ​​ച്ച​​മു​​ള​​കും ചേ​​ർ​​ത്ത് വ​​ഴ​​റ്റു​​ക.

സ​​വാ​​ള ഇ​​ളം ബ്രൗ​ൺ ക​​ള​​ർ ആ​​കു​​മ്പോ​​ൾ മു​​ള​​കു​പൊ​​ടി​​യും കു​​രു​​മു​​ള​​കു​പൊ​​ടി​​യും പെ​​രും​​ജീ​​ര​​ക​പ്പൊ​​ടി​​യും ഉ​​പ്പും ചേ​ർ​ത്തി​ള​​ക്കി​​യ​​തി​നു​ശേ​​ഷം ത​​ക്കാ​​ളി ചേ​ർ​ക്കു​​ക.ത​​ക്കാ​​ളി ന​​ന്നാ​​യി വാ​​ടി​ക്ക​​ഴി​​യു​​മ്പോ​​ൾ വ​​റു​​ത്തു ​വെ​ച്ചി​​രി​​ക്കു​​ന്ന പ​​നീ​​ർ ചേ​​ർ​​ത്ത് അ​ഞ്ചു മി​​നി​​റ്റു ​കൂ​​ടി വ​​ഴ​​റ്റു​​ക. ശേഷം ബ​ട്ടൂ​ര​യി​ൽ വി​ള​മ്പി റോ​ൾ ചെ​യ്തെ​ടു​ക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *