പ്രഥമ വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.ഗുജറാത്ത് ജയന്റ്‌സിനെ 143 റണ്‍സിനാണ് മുംബൈ തകര്‍ത്തുവിട്ടത്. 208 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.2 ഓവറില്‍ ഒമ്ബത് വിക്കറ്റിന് 64 റണ്‍സിലൊതുങ്ങി. വെറും രണ്ട് പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കണ്ടത്.
11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത സയ്ക ഇഷാഖാണ് മുംബൈക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നാറ്റ് സ്‌ക്രിവര്‍, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.













