പൃഥ്വിരാജ് ബേസിൽ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും നായകരാവുന്ന ഏറ്റവും പുതിയ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൃഥ്വിരാജും ബേസിലും നിഖില വിമലുമടക്കമുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ​‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’.നി​ഖി​ല​ ​വി​മ​ലും​ അനശ്വര രാജനുമാണ് ചിത്രത്തിലെ നായികമാർ. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റർടൈനർ ഴോണറിലാണ് ചിത്രമെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *