ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത്. കമൽഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും

കമല്‍ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് കമലഹാസന്‍. കമലഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരുടെ മുഖമാണ് പോസ്റ്ററില്‍. ചോര പൊടിയുന്ന ചെറിയ മുറിവുകളോടെയാണ് മൂന്നുപേരും. ധീരന്മാരാണ് കിരീടം ചൂടുക എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. കഴിവുറ്റ യുവതാരങ്ങള്‍ക്കൊപ്പം താന്‍ എത്തുകയാണെന്നും മുന്‍‌പത്തെപ്പോലെ വിജയിപ്പിക്കണമെന്നും കമലഹാസന്‍ കുറിച്ചു.

വിജയ്‌യുടെ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം,​.വിജയ്‌യുടെ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *