മൗറീഷ്യസില്‍ മഹാശിവരാത്രിയ്ക്ക് മുന്നോടിയായുള്ള ചടങ്ങിനിടെ തീപിടിത്തം;ആറ് തീര്‍ത്ഥാടകര്‍ മരിച്ചു

മൗറീഷ്യസില്‍ മഹാശിവരാത്രിയ്ക്ക് മുന്നോടിയായുള്ള ചടങ്ങിനിടെയുണ്ടായ തീപ്പിടിത്തതില്‍ ആറ് തീര്‍ത്ഥാടകര്‍ മരിച്ചു. ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്ന തടിയിലും മുളയിലും തീര്‍ത്ത വാഹനം വൈദ്യുതി കടന്നുപോകുന്ന വയറില്‍ തട്ടിയതാണ് അപകടകാരണം. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ആറുപേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് കമ്മിഷണര്‍ അനില്‍ കുമാര്‍ ദിപ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.

മാര്‍ച്ച് എട്ടിന് നടക്കുന്ന ശിവരാത്രി ഉത്സവത്തിന് മുന്നോടിയായി നടന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ചടങ്ങിനോട് അനുബന്ധിച്ച് ഇവിടുത്തെ ഹിന്ദു സമൂഹം പവിത്രമായി കരുതുന്ന ഗ്രാന്‍ഡ് ബേസിന്‍ തടാകത്തിന് സമീപത്തേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു തീര്‍ത്ഥാടകര്‍.അതേസമയം ശിവരാത്രി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ കുറിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *