സര്‍ക്കാര്‍ ഓഫീസുകളിൽ യു പി ഐ വഴി പണമടയ്ക്കാന്‍ അനുമതി നല്‍കി ധനവകുപ്പ്

സര്‍ക്കാര്‍ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാന്‍ അനുമതി നല്‍കി ധനവകുപ്പ്. ഇപ്പോള്‍ ഇ- രസീതുകള്‍ വഴിയാണ് സ്വീകരിക്കുന്നത്.ഇ- രസീതുകള്‍ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ സ്വീകരിക്കും.

ഇതിനുപകരം അതത് ഓഫീസുകളില്‍ തന്നെ ഗൂഗില്‍പേ, ഫോണ്‍പേ തുടങ്ങിയ യു പി ഐ സംവിധാനങ്ങളിലൂടെയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം സ്വീകരിക്കാനാണ് അനുമതി.
ട്രഷറിയിലും അക്ഷയ കേന്ദ്രങ്ങളിലും പോകാതെ ജനങ്ങള്‍ക്ക് പണമടയ്ക്കാനാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *