സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ ചിത്രീകരണം തുടങ്ങാം. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ ചിത്രീകരണം തുടങ്ങാം. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവക്കേണ്ടിവന്ന സിനിമാ ചിത്രീകരണങ്ങളെല്ലാം തുടങ്ങുവാന്‍ ഇതോടെ തീരുമാനമായിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ മുപ്പത് ഇന നിര്‍ദേശങ്ങളാണുള്ളത്. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നതിനായി നാല്‍പത്തിയെട്ട് മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന ഫലം, വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ വേണം.
മാത്രമല്ല, ലൊക്കേഷന്‍ വിശദാംശങ്ങളും ആവശ്യമാണ്.

ഇത്തരം വിശദാംശങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവയിലേക്ക് മെയില്‍ അയക്കേണ്ടതാണ്. ഷൂട്ടിംഗ് സ്ഥലത്ത് സന്ദര്‍ശകരെ ഒഴിവാക്കണം. ലൊക്കേഷന്‍ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഡോര്‍ ഷൂട്ടിംഗിനാണ് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒ ടി ടി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *