കൊച്ചി; ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയ ഹേ മികച്ച വിജയമായി തിയറ്ററുകളില്‍ തുടരുകയാണ്.
അതിനിടെ ചിത്രത്തിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിലെ സീനുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

തിയറ്ററുകളില്‍ നിന്ന് പകര്‍ത്തുന്ന രംഗങ്ങള്‍ റീലുകളാക്കിയാണ് പ്രചരിപ്പിക്കുന്നത്. ഫോളോവേഴ്സിനെ കൂട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. റീലുകള്‍ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 28നാണ് തിയറ്ററില്‍ എത്തിയത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കിത് മേനോന്‍ സംഗീത സംവിധാം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.












