വർക്കലയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; 5 പേർ അറസ്റ്റിൽ

വർക്കലയിൽ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മയ്യനാട് സ്വദേശി കണ്ണൻ എന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത്.

വർക്കല തിരുവമ്പാടി കോറൽകോവ് ബീച്ച് റിസോർട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. അഖിൽ, ഹരി കൃഷ്ണൻ, ദിനകർ, റഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റു നാല് പേർ.

കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയേയും സഹായം ഒരുക്കിയ 4 പേരെയും അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *