ഈ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു.അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പേ എന്നിവരാണ് ഫൈനലിസ്റ്റുകള്‍. അര്‍ജന്‍റീനയെ ലോകകപ്പ് ജേതാക്കളാക്കിയ മികവ് മെസ്സിക്ക് മുന്‍തൂക്കം നല്‍കുന്നു. ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലെത്തിക്കുകയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്തതാണ് എംബാപ്പെയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്. നിലവിലെ ബാലോണ്‍ ഡി ഓര്‍ ജേതാവായ ബെന്‍സേമ റയല്‍ മാഡ്രിഡിനായി പുറ്തതെടുത്ത മികവിലൂടെയാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.
നിലവിലെ ജേതാവ് റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് അവസാന മൂന്നില്‍ ഇടം പിടിക്കാനായില്ല. ഇംഗ്ലണ്ടിന്‍റെ ബേത്ത് മീഡ്, അമേരിക്കയുടെ അലക്സ് മോര്‍ഗന്‍, സ്പെയിനിന്‍റെ അലക്സിയ പ്യൂടിയാസ് എന്നിവരാണ് വനിതാ വിഭാഗത്തിലെ ഫൈനലിസ്റ്റുകള്‍. എമിലിയാനോ മാര്‍ട്ടിനസ്, യാസീന്‍ ബോനോ, തിബോത് കോര്‍ട്വ എന്നിവര്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരത്തിനും ലിയോണല്‍ സ്കലോണി, പെപ് ഗാര്‍ഡിയോള, കാര്‍ലോ ആഞ്ചലോട്ടി എന്നിവര്‍ മികച്ച പരിശീലകനുള്ള പുരസ്കാര പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.














