ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ കെട്ടിക്കിടന്ന നാണയങ്ങള്‍ എണ്ണി പൂര്‍ത്തിയാക്കി മടങ്ങിപ്പോകാന്‍ ബസ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.നാണയങ്ങള്‍ ഇന്നലെയാണ് എണ്ണി തീര്‍ന്നത്.
5 കോടി രൂപയില്‍ താഴെയാണ് നാണയങ്ങള്‍ ഉണ്ടായിരുന്നത്. കൃത്യമായ കണക്ക് ദേവസ്വം ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.എണ്ണിത്തീര്‍ന്നതോടെ രാവിലെ തന്നെ ജീവനക്കാരെ മടക്കി അയയ്ക്കുന്ന ജോലി ആരംഭിച്ചു. എന്നാല്‍ ഇവര്‍ക്കു തിരിച്ചു പോകാനുള്ള വാഹന സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയില്ല. 520 ജീവനക്കാര്‍ ഉണ്ടായിരുന്നു.

കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഷെഡ്യൂള്‍ ബസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 12 മണിയോടെ എത്തിയ ബസില്‍ 120 പേര്‍ വരെ കയറി. ഉച്ചയ്ക്ക് ഒന്നരയ്ക്കു വന്ന ബസില്‍ 125 പേര്‍ വരെ കയറി. ബാക്കിയുള്ളവര്‍ മടങ്ങാന്‍ ബസ് സൗകര്യം ഇല്ലാതെ പമ്ബയില്‍ അലഞ്ഞു.
5 മണിക്കൂര്‍ വരെ കാത്തു നിന്ന ശേഷം എരുമേലിയില്‍ നിന്നു സന്ധ്യയോടെ വന്ന ഓര്‍ഡിനറി ബസില്‍ കയറി കുറച്ചു പേര്‍ പോയി. ചിലര്‍ നാട്ടില്‍ നിന്നു സ്വന്തം വാഹനം വരുത്തി മടങ്ങി. അല്ലാത്തവര്‍ രാവിലെയുള്ള തിരുവനന്തപുരം ബസില്‍ പോകാന്‍ പമ്ബയില്‍ തങ്ങി.













