നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്സര്‍ പട്ടേല്‍ നടത്തിയ പോരാട്ടത്തിന്‍റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍.
321-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന് തൊട്ടു മുമ്ബ് 400 റണ്‍സിന് ഓള്‍ ഔട്ടായി. 84 റണ്‍സെടുത്ത അക്സര്‍ പട്ടേലും 37 റണ്‍സടിച്ച മുഹമ്മദ് ഷമിയുമാണ് വാലറ്റത്ത് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. 223 റണ്‍സിന്‍റെ കൂറ്റന്‍ ലീഡാണ് ഇന്ത്യക്കിപ്പോഴുള്ളത്. ഒമ്ബതാം വിക്കറ്റില്‍ അക്സര്‍-ഷമി സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.














