വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരനെ പുലി പിടിച്ചു. ജയ്പൂരിലെ ബസ്ന ഗ്രാമത്തിലെ ജംവാരഗഡ് മേഖലയിലാണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ടാണ് പുലി കുട്ടിയെ പിടിച്ചതെന്ന് ഫോറസ്റ്റ് റേഞ്ചര്‍ രാംകരണ്‍ മീണ പറഞ്ഞു.

കുട്ടിശയ പുലികൊണ്ടുപോകുന്നത് കണ്ട വീട്ടുകാര്‍ പുലിയുടെ പിന്നാലെ ഓടി. കുറേദൂരം കുട്ടിയെ വലിച്ചിഴച്ച പുലി വീട്ടുകാര്‍ വിടാതെ വരുന്നത് കണ്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു













