ഛത്തീസ്ഗഡില്‍ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു


ഛത്തീസ്ഗഡ് നാരായണ്‍പൂര്‍ ജില്ലയിലെ ബസ്താന്‍ മേഖലയില്‍ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു.മാവോയിസ്റ്റുകള്‍ വെടിവെച്ചുകൊന്നതാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.


നാരായണ്‍പുര്‍ ജില്ലയിലെ ബി.ജെ.പി യൂനിറ്റ് വൈസ് പ്രസിഡന്റ് സാഗര്‍ സാഹു എന്നയാളാണ് മരിച്ചത്. ബസ്താര്‍ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ രണ്ടാമത്തെ ബി.ജെ.പി നേതാവാണ് കൊല്ലപ്പെടുന്നത്.


ഛോട്ടെദോങ്ഗറിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നിലാണ് സാഹു വെടിയേറ്റ് മരിച്ചത്. അജ്ഞാതരായ രണ്ടുപേര്‍ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി സാഹുവിനെ വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

സാഹുവിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. നാരായണ്‍പുര്‍ ജില്ലാ ആശുപത്രിയിലേക്ക് പിന്നീട് മാറ്റിയെങ്കിലും അവിടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.



Sharing is Caring