ചാലോട്: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ ചാലോട്- ഇരിക്കൂര്‍ റോഡിലെ ആലക്കണ്ടി കോംപ്ലക്‌സിൽ പ്രവർത്തനമാരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈമ പി.കെ എടിഎം കൗണ്ടറും, കെഎംടി കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപകന്‍ കെ മുഹമ്മദ് ഹാജി സെയ്ഫ് ഡെപോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഒഫീസര്‍ അജിത് കുമാര്‍ കെ.കെ. അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കണ്ണൂർ റീജിയണൽ ഹെഡുമായ ജയചന്ദ്രന്‍ കെ.ടി, ബ്രാഞ്ച് മാനേജർ അഖില്‍ ടി ഷാജി എന്നിവര്‍ കൂടാതെ ഒട്ടനവധി ഇടപാടുകാരും ചടങ്ങിൽ പങ്കെടുത്തു