ചോദ്യം ചെയ്യലിന് മുമ്പില്‍ സി എം രവീന്ദ്രന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന് പിണറായിക്ക് പേടി, ഇ ഡിക്ക് മുമ്പില്‍ ഹാജരാകണ്ട എന്ന നിര്‍ദേശം കൊടുത്തതും മുഖ്യമന്ത്രി


എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ ശിവശങ്കരനെപോലെ പിടിച്ചു നില്‍ക്കാന്‍ സി എം രവീന്ദ്രന് കഴിഞ്ഞേക്കില്ലന്നും അത് കൊണ്ട് ചോദ്യം ചെയ്യല്‍ പരമാവധി നീട്ടിക്കൊണ്ടുപോകണമെന്നും മുഖ്യമന്ത്രിക്ക് ലഭിച്ച വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിനാണ് സി എം രവീന്ദ്രന്‍ ഇന്ന് ഹാജാരാകാതിരുന്നത് എന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇ ഡി ക്ക് മുമ്പില്‍ ഹാജരാകണ്ട എന്ന നിര്‍ദേശം നല്‍കിയത്. നിയമസഭാ സമ്മേളനം ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലന്നാണ് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനത്തിന്റെ പ്രിവിലേജ് ഉള്ളത് എം എല്‍ എ മാര്‍ക്ക് മാത്രമാണ് എന്നുള്ളത് കൊണ്ട് ഇ ഡി ഇതംഗീകരിക്കുമോ എന്നുറപ്പില്ല. രവീന്ദ്രന് വീണ്ടും ഇ ഡി നോട്ടീസ് അയക്കാനാണ് ഇഡി തിരുമാനിച്ചിട്ടുള്ളത്.


സ്വപ്‌നയുമായുളള വ്യക്തിപരമായ ചാറ്റുകള്‍ പുറത്ത് വന്നതോടെയാണ് രവീന്ദ്രന് നില്‍ക്കള്ളിയില്ലാതെയായിരിക്കുന്നത്. ഇനിയുള്ള ചോദ്യം ചെയ്യലില്‍ രവീനപിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കില്ല. ശിവശങ്കരന്‍ ഇ ഡി ക്ക്് കൊടുത്തിരിക്കുന്ന മൊഴികളെക്കുറിച്ച് വലിയ ഭയം തന്നെ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമുണ്ട്. രവീന്ദ്രന്റെ അറസ്റ്റ് എങ്ങിനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമമമാണ് ഇപ്പോള്‍ നടക്കുന്നത്.


രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ ഓഫീസും ലൈഫ് മിഷന്‍ അഴിമതിയുമായുള്ള ബന്ധം പുറത്തുവരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ് കരുതുന്നത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിപ്രകാരം ഫ്‌ളാറ്റ് നിര്‍മിക്കാന്‍ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴയായി നല്‍കിയെന്നാണ് കേസ്. കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.



Sharing is Caring