കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ വളണ്ടിയർമാർക്ക് കേരള കർഷകസംഘം കോഴിക്കോട് ജില്ലാകമ്മിറ്റി യാത്രയയപ്പ് നൽകി.ജില്ലാ സെക്രട്ടറി പി വിശ്വൻ മാസ്റ്റർ സംഘത്തെ നയിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം ഷിജുവിന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്കുട്ടി,പി സി സതീഷ് ചന്ദ്രൻ,പി കെ ഭരതൻ,കെ അപ്പു മാസ്റ്റർ,ടി വി ദാമോദരൻ,എ കെ അനിൽ കുമാർ ,റിബിൻ കൃഷ്ണ,അമൽ,എന്നിവർ സംസാരിച്ചു.എം എം രവീന്ദ്രൻ അധ്യക്ഷനായി.സംഘം 23ന് സമര കേന്ദ്രത്തിൽ എത്തും.ഷാജഹാൻപൂരിലെ സമര കേന്ദ്രത്തിലാണ് കേരത്തിലെ സംഘം എത്തുന്നത്.ഫെബ്രുവരി 4 ന് സംഘം സമര കേന്ദ്രത്തിൽ നിന്ന് മടങ്ങും.ഈ ദിവസം മൂന്നാം ബാച്ച് കേരളത്തിൽ നിന്ന് സമര കേന്ദ്രത്തിൽ എത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *