കൊക്കക്കോള ഇന്ത്യയില്‍ നിന്നുള്ള രുചികരമായ പാനീയമായ ഫാന്റ തങ്ങളുടെ പുത്തന്‍ ക്യാംപയിന്‍ വിപണയില്‍ അവതരിപ്പിച്ചു. കാര്‍ത്തിക് ആര്യന്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ഫാന്റ മാംഗ്ത എന്ന ഈ ക്യാംപയിന്‍ തങ്ങള്‍ സ്നേഹിക്കുന്നതിനെ പിന്തുടരുവാനുള്ള ജെന്‍ സീയുടെ താത്പര്യത്തെ ആഘോഷിക്കുന്നു.
വെറുമൊരു പാനീയം എന്നതിലുപരി എല്ലാ ആഘോഷവേളകളിലും ഏവരും തെരഞ്ഞെടുക്കുന്ന ഒന്നാണ് ഫാന്റ. ആഗ്രഹിക്കുന്നത് സ്വന്തമാക്കുവാനുള്ള ആവേശമാണ് ഈ ക്യാംപയിനിലൂടെ ഫാന്റ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ മൂഹൂര്‍ത്തങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ പങ്കാളിയായി ഫാന്റയെ കാര്‍ത്തിക് ആര്യന്‍ ഈ പരസ്യ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.

കൗമാരക്കാരുടേയും യുവാക്കളുടേയും ജീവിതം വളരെ തിരക്ക് പിടിച്ചതാണ്. അവര്‍ക്ക് താത്പര്യമുള്ളതെല്ലാം ചെയ്യുവാന്‍ അവര്‍ എപ്പോഴും സമയം കണ്ടെത്തുന്നു. രുചികരമായ ഫാന്റ ഈ സന്തോഷ നിമിഷങ്ങള്‍ക്കെല്ലാം ഏറ്റവും അനുയോജ്യമായ പങ്കാളിയാണ്.യുവാക്കളില്‍ ഹരം നിറയ്ക്കുന്ന ഈ ക്യാംപയിനില്‍ കാര്‍ത്തിക് ആര്യന്റെ സാന്നിധ്യവും 80കളിലെ സംഗീതവും ഒരുമിക്കുമ്പോള്‍ ഒരു പുതിയ നൊസ്റ്റാള്‍ജിക് ട്രെന്‍ഡായി മാറുകയാണിത്. – കൊക്കക്കോള ഇന്ത്യ സൗത്ത് വെസ്റ്റ് ഏഷ്യ സ്പാര്‍ക്ക്ളിംഗ് ഫ്ളേവേഴ്സ് ഡയറക്ടര്‍ സുമേലി ചാറ്റര്‍ജി പറഞ്ഞു.
ഫാന്റ ഏവര്‍ക്കും സന്തോഷകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് ചേര്‍ക്കുകയാണ് ഈ പരസ്യചിത്രത്തിലെന്നും സ്റ്റുഡിയോ എക്‌സ് ഐഎന്‍എസ്എഡ്യുഎ മേധാവിയും വിഎംഎല്‍ ഇന്ത്യ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മുകുന്ദ് ഓലെറ്റി പറഞ്ഞു.
ഓരോ നിമിഷവും സന്തോഷകരവും ഊര്‍ജം നിറഞ്ഞതുമാക്കുന്നതാണ് ഫാന്റ. ഫാന്റ മാഗ്ത ക്യാംപയിനിന്റെ ഭാഗമാകുവാന്‍ സാധിച്ചത് ഏറെ ആനന്ദം നിറഞ്ഞ അനുഭവമായിരുന്നു. രണ്ടാമതൊരാലോചനയില്ലാതെ ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നതിന് പുറകേ ചെല്ലുക, ജീവിതം ആസ്വദിക്കുക എന്നതാണ് ഫാന്റ വ്യക്തമാക്കുന്നത് – ക്യാംപയിനിന്റെ മുഖമായ കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.
ടെലിവിഷന്‍ ചാനലുകളിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും പരസ്യചിത്രം പ്രദര്‍ശിപ്പിക്കും.













