ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാം: വെളളാപ്പളളി നടേശന്‍

ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്നും വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.

മതം പറയുന്നവര്‍ മതേതരത്വത്തില്‍ ഊന്നിനില്‍ക്കുന്ന എസ്എന്‍ഡിപിയെക്കാള്‍ മുകളില്‍ എത്തുന്നു. ഭരണം നിലനിര്‍ത്തുന്നതിനായി ആദര്‍ശം മാറ്റിവെച്ച് ഇടതുപക്ഷം സംഘടിത മതശക്തികളെ പിന്തുണയ്ക്കുകയാണ്.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനറല്‍ സീറ്റില്‍ മുസ്ലീം അല്ലാത്ത ഒരാളെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറാകുന്നില്ല. എന്നാല്‍ ലീഗ് മതേതര പാര്‍ട്ടിയാണെന്നാണ് കേണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും പറയുന്നത്.

ബുധനാഴ്ച മൈസൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃക്യാമ്പ് ഉദ്ഘാടന വേളയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *