ബ്രൂവറിയിൽ നിന്നും ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ചതിനാണ് നടപടി കൈക്കൊണ്ടത്. ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഞ്ചിക്കേ‍ാട് മേഖലയിലെ ബ്രൂവറിയിലെത്തി സംഭവം നടന്ന ദിവസം സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരന്റെ മെ‍ാഴിയെടുത്തിരുന്നു. ഇത്തരത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

യൂണിഫേ‍ാമിലുള്ള ഉദ്യേ‍ാഗസ്ഥൻ പല തവണ നിർദേശിച്ചതിനെത്തുടർന്നാണ് ബിയർ കെയ്സുകൾ നൽകിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരന്റെ മെ‍ാഴി. എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണന്റെ നിർദേശമനുസരിച്ച് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശേ‍ാധിച്ചു. ബിയർ നിർ‌മിക്കുന്ന സംസ്ഥാനത്തെ നാലു ബ്രൂവറികളിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്നതിൽ നിന്നാണ് ഉദ്യേ‍ാഗസ്ഥന്റെ ബിയർ മോഷണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *