അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം പിയെ അക്രമിസംഘം വെടിവെച്ചുകൊന്നു


അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം പിയെ അക്രമിസംഘം വെടിവെച്ചുകൊന്നു. വീട്ടിലേക്ക് അതിക്രമിച്ച്‌ എത്തിയ അക്രമിസംഘം മുര്‍സല്‍ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു.മുര്‍സല്‍ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്.


കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബുള്‍ പൊലീസ് വക്താവ് അറിയിച്ചു. വീട്ടില്‍ വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടതെന്നും പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു.




Sharing is Caring