കണ്ണൂരിൽ തനിച്ച്‌ താമസിക്കുന്ന സ്ത്രീയുടെ വീടിന് അജ്ഞാതര്‍ തീവച്ചു

കണ്ണൂര്‍ നഗരത്തില്‍ തനിച്ച്‌ താമസിക്കുന്ന സ്ത്രീയുടെ വീടിന് അജ്ഞാതര്‍ തീവച്ചു. പാറക്കണ്ടിയിലെ ശ്യാമളയുടെ വീടിനാണ് തീ വച്ചത്.സമഗ്രമായ അന്വേഷണം വേണമെന്നും വീട് സിപിഐഎം പുനര്‍നിര്‍മ്മിച്ച്‌ നല്‍കുമെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശുചീകരണ തൊഴിലാളിയായ ശ്യാമളയുടെ വീടിന് അജ്ഞാതര്‍ തീവച്ചത്. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. തീ പടരുമ്ബോള്‍ ശ്യാമള വീടിനകത്തുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. വീടിന് തീവച്ചതാണെന്നും നേരത്തെയും ഒരു തവണ തീവയ്ക്കാന്‍ ശ്രമമുണ്ടായിരുന്നുവെന്നും ശ്യാമള പറഞ്ഞു.

ഐആര്‍പിസി വളണ്ടിയര്‍മാര്‍ ശ്യാമളയെ സാന്ത്വന കേന്ദ്രത്തിലേക്ക് മാറ്റി. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു. സമഗ്രമായ അന്വേഷണം വേണമെന്നും ശ്യാമളയ്ക്ക് വീട് പുനര്‍നിര്‍മ്മിച്ച്‌ നല്‍കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ പൊന്നും വിലയുള്ള സ്ഥലം കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ തീയിട്ടത് എന്ന സംശയവും ഉയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *