വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് റെയില്‍വേ പൊലീസ് കേസെടുത്ത സംഭവത്തില്‍പ്രതികരണവുമായി അര്‍ജുന്‍ ആയങ്കി

വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്ത സംഭവത്തില്‍പ്രതികരണവുമായി സ്വര്‍ണ കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി .നാഗര്‍കോവില്‍ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും വിഡിയോ പകര്‍ത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

ടിടിഇ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വിനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി ആക്ഷേപിക്കുന്നു. റെയില്‍വേ പോലീസും ലോക്കല്‍ പോലീസും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്കെതിരെ കൊടുത്തിട്ടുള്ള ഈ കള്ളക്കേസ് പിന്‍വലിക്കണമെങ്കില്‍ എന്നെയും എന്റെ സുഹൃത്തിനെയും ആക്രമിച്ച S.Madhu എന്ന TTRക്കെതിരെ ഞാന്‍ കൊടുത്ത പരാതി പിന്‍വലിക്കണമെന്ന്.! ഈ കള്ളക്കേസിന്റെ പേരില്‍ ജയിലില്‍ പോവേണ്ടി വന്നാലും ശരി ഇതെന്റെ അഭിമാനപ്രശ്നമാണ്. എനിക്ക് വേണ്ടി സാക്ഷി പറയാന്‍ തയ്യാറാണെന്ന് പറഞ്ഞ് എന്റെ അനുഭവക്കുറിപ്പ് കണ്ട് ബന്ധപ്പെട്ട തത്സമയത്തെ ടി ട്രെയിനിലെ യാത്രക്കാരാണ് എന്റെ തെളിവ്.

സഹപ്രവര്‍ത്തകന്‍ ചെയ്ത തെമ്മാടിത്തത്തെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥവൃന്ധം ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്ത വാദിയെ പ്രതിയാക്കുന്ന ഈ കള്ളക്കേസ് നേരിടാന്‍ ഏതറ്റം വരെയും പോവാന്‍ ഞാന്‍ തയ്യാറാണ്. സത്യം എന്റെ ഭാഗത്താണ് അത് ഞാന്‍ തെളിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *