അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരായി

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുകയാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അപര്‍ണയും ദീപക്കും ഒന്നിക്കുന്നത്.

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോള്‍ സിനിമയിലേക്കെത്തുന്നത്.‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നിവയാണ് ദീപക്കിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങള്‍. ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *